ബെവ്‌കോ ആപ്പിന് ഗൂഗിളിന്റെ അനുമതി ആയതോടെ മദ്യപന്മാർക്കു ആശ്വസിക്കാം .നാളെ മുതൽ ബുക്കിംഗ് ആരംഭിക്കും .വെർച്യുൽ ക്യൂ വഴി എടുക്കുന്ന ടോക്കണുമായി മദ്യവില്പനകേന്ദ്രത്തിലെത്തിയാൽ ബ്രാൻഡ് അറിയിച്ച് വിലകൊടുത്താൽ ആവശ്യപ്പെട്ട മദ്യം ലഭിക്കും .മറ്റന്നാൾ മുതൽ ആവശ്യക്കാർക്ക് മദ്യം ലഭ്യമാകുമെന്ന് കരുതുന്നു .
നിരവധി കടമ്പകൾ കടന്നാണ് കേരളത്തിൽ മദ്യ വില്പന സർക്കാർ പുനരാരംഭിക്കുന്നത് .ഡോക്ടറുടെ കുറുപ്പടിയുമായി ചെന്ന് മദ്യം വാങ്ങാൻ നിർദേശിച്ച സർക്കാരിന് കേരളാ ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റിരുന്നു .ഇപ്പോളാകട്ടെ തിരക്കൊഴിവാക്കാൻ എന്ന പേരിൽ പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലിരുന്ന ചില്ലറ മദ്യവില്പനയിൽ സ്വകാര്യ മേഖലയെ അഥവാ ബാർ മുതലാളിമാരെ കൂടെ പങ്കാളിയാക്കിയിരിക്കുകയാണ് .ഇതും വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ് .ബെവ്‌കോ ആപ്പും വൈകിയതോടെ കല്ലുകടിയായി .ആപ്പ് നിർമ്മാണം ഏറ്റെടുത്തവരുടെ രാഷ്ട്രീയവും ചൂടേറിയ ചർച്ചയായി .പ്രതിപക്ഷം അഴിമതിയാരോപിക്കുകയും ചെയ്തു.ഫെയർകോഡ് കമ്പനിയെ ഓൺലൈൻ ടോക്കൺ കൊടുക്കാനായുള്ള ആപ്പുണ്ടാക്കാൻ തെരഞ്ഞെടുത്ത മാനദണ്ഡം ഇന്നും വ്യക്തമല്ല .
തമിഴ്നാട്ടിൽ മദ്യ വിൽപ്പന ആരംഭിച്ചതോടെ കേരളത്തിലും സുലഭമായി അവിടെ നിന്നും മദ്യം വരുന്നുണ്ട് .ഈ സാഹചര്യത്തിൽ സംസ്ഥാനത്തു മദ്യ നിരോധനം പ്രായോഗികമല്ല .നിരോധനത്തോടെ കേരളത്തിൽ വാറ്റുകേന്ദ്രങ്ങളും സജീവമായി വരികയായിരുന്നു.