യു പി പോലീസിന്റെ കനത്ത പോലീസ് പ്രതിരോധം തകർത്ത് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മരണപ്പെട്ട പെൺകുട്ടിയുടെ ഹത്രാസിലെ വസതിയിലെത്തി . മരണപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർക്ക് വൈ കാറ്റഗറി സുരക്ഷാ സംവിധാനമൊരുക്കണം എന്നാണു ആസാദ് ആവശ്യപ്പെടുന്നത് .കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെ ഭീഷണിപ്പെടുത്തി നിർത്തിയിരിക്കയാണെന്ന് ചന്ദ്രശേഖർ ആസാദ് ആരോപിച്ചു .
ഭീം ആർമി ജാഥാ നടത്തിയാണ് ഹത്രാസിലേക്കെത്തിയത് .പലയിടത്തും പോലീസുമായി അവർ ഏറ്റുമുട്ടി .നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു .ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായെങ്കിലും അവസാനം ആസാദും കൂട്ടരും ലക്ഷ്യത്തിലെത്തി .
പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കണം കഴിഞ്ഞില്ലെങ്കിൽ തന്റെ വസതിയിലേക്ക് അവരെ കൊണ്ട് പോകുമെന്നും ആസാദ് പ്രഖ്യാപിച്ചു. പോലീസ് അതിക്രമത്തെ തുടർന്ന് കടുത്ത ഭയപ്പാടിലാണ് വീട്ടുകാർ ,അവർ സുരക്ഷിതരല്ല എന്ന ആശങ്കയും ആസാദ് പങ്കുവച്ചു .
അതിനിടെ ഹത്രാസിലെ പെൺകുട്ടി ബലാത്സംഗത്തിനിരയായി എന്ന് ആദ്യം ചികിത്സിച്ച ഡോക്ടറുടെ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട് . സി ബി ഐ അന്വേഷണത്തിന് ജഡ്ജി മേൽനോട്ടം വഹിക്കണമെന്ന് മരണപ്പെട്ട പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു .