ബാംഗ്ലൂർ : ഇന്നലെ അറസ്റ്റിലായ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയിലാണ്. ബാംഗ്ലൂർ മയക്കുമരുന്ന് ഇടപാടുകാർക്ക് പണം കൈമാറി ,കള്ളപ്പണം വെളുപ്പിച്ചു എന്നീ കുറ്റങ്ങൾക്കായുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് .ബിനീഷിന്റെ ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ തുടരുന്നു .


അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമി എന്ന് എൻഫോഴ്‌സ്‌മെന്റ് പറയുന്നു .ബിനീഷിനു കുരുക്കായത് പണം മുടക്കിയവരെ തനിക്കറിയില്ല എന്ന അനൂപിന്റെ മൊഴിയാണ് .തന്റെ അക്കൗണ്ടിൽ വന്ന അമ്പതു ലക്ഷം രൂപ ബിനീഷിന്റെ ഉറപ്പിന്മേൽ പല ആളുകൾ ട്രാൻസ്ഫർ ചെയ്തു തന്നതാണ് എന്നാണ് അനൂപ് എൻഫോഴ്‌സ്‌മെന്റിനെ ധരിപ്പിച്ചത് .ഇരുപതു അക്കൗണ്ടുകളിൽ നിന്നുമാണ് അൻപത് ലക്ഷം രൂപ അനൂപിന്റെ അക്കൗണ്ടിൽ എത്തിയിരിക്കുന്നത് .
ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ബിനീഷിനെതിരെ ചുമത്തിയിരിക്കുന്നത് .