നിതീഷ് കുമാർ തന്നെയാണ് മുഖ്യമന്ത്രിയെന്ന് ബി ജെ പി പ്രഖ്യാപിച്ചു കഴിഞ്ഞു .കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവുമധികം ക്ഷീണം സംഭവിച്ചത് നിതീഷിന്റെ ജനതാദള്ളിനാണ് .എങ്കിലും നിതീഷിന്റെ പാർട്ടിക്ക് ലഭിച്ച നാൽപ്പതു സീറ്റ് ഒഴിവാക്കി എൻ ഡി എ ക്കു ബീഹാറിൽ ഭരിക്കാനാകില്ല . ഒട്ടും ഗ്ലാമർ ഇല്ലെങ്കിലും തുടർച്ചയായ നാലാം വട്ടം നിതീഷ് ബിഹാർ മുഖ്യമന്ത്രിയാകും. ഇന്ന് നടക്കുന്ന എൻ ഡി എ യോഗത്തിൽ രാജ്‌നാഥ് സിങ് പങ്കെടുത്തു .യോഗത്തിൽ നിതീഷിനെ നേതാവായി തിരഞ്ഞെടുത്തു .ബിഹാറിൽ ബി ജെ പിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കും . ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പം ഇപ്പോഴും തുടരുന്നു . കേവല ഭൂരിപക്ഷം കഷ്ടിച്ച് നേടിയ എൻ ഡി എ മുന്നണിയുടെ മുന്നോട്ടുള്ള പോക്ക് ദുഷ്കരമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത് .നിതീഷിന്റെ അനുഭവസമ്പത്തിലും രാഷ്ട്രീയ പരിചയത്തിലുമാണ് ബി ജെ പി കേന്ദ്ര നേതൃത്വം വിശ്വാസമർപ്പിച്ചിരിക്കുന്നത്.