യു എ ഇ കൗൺസിലേറ്റിൽ നിന്നും ഖുറാൻ ലഭിച്ചതായോ വിതരണം ചെയ്തതായോ നേരത്തെ കെ ടി ജലീൽ പറഞ്ഞട്ടില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ ജലീലിനെതിരെ ആരോപണം കടുപ്പിക്കുന്നത്.

കെ. ടി. ജലീൽ മതഗ്രന്ഥത്തെ കൂട്ടുപിടിച്ച് ഇന്ന് വലിയ വീരവാദങ്ങൾ മുഴക്കിയല്ലോ. ജലീൽ ഉത്തരം പറയേണ്ട ചില ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിക്കാനാഗ്രഹിക്കുന്നു.
1) ഇങ്ങനെ 28 പാർസലുകൾ യു. എ. ഇ കോൺസുലേറ്റിൽനിന്ന് സി. ആപ്റ്റിലേക്ക് വന്നതിന് എന്തെങ്കിലും ഔദ്യോഗിക രേഖകളുണ്ടോ?
2) അങ്ങനെ ഉണ്ടെങ്കിൽ ആ രേഖകളുടെ പകർപ്പ് പുറത്തുവിടാനുള്ള ധൈര്യം ജലീൽ കാണിക്കുമോ?
3) ഇത് സർക്കാർ വണ്ടിയിൽ മലപ്പുറത്തേക്ക് കൊണ്ടുപോയതിന്റെ രേഖകൾ എവിടെ?
4) ഇതിൽ എത്ര പാക്കറ്റുകൾ മൂവാറ്റുപുഴയിൽ ഇറക്കിയിട്ടുണ്ട്? എത്ര പാക്കറ്റുകൾ എടപ്പാളിൽ ഇറക്കിയിട്ടുണ്ട്?
5) മൂവാറ്റുപുഴയിലും എടപ്പാളിലും ഈ പാക്കറ്റുകൾ ആരാണ് ഏറ്റുവാങ്ങിയത്?
6) ഇതു സംബന്ധിച്ച ഫയലുകൾ സർക്കാർ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?
7) പാക്കറ്റുകളിൽ ഖുർ ആൻ തന്നെയാണെന്ന് താങ്കൾ എങ്ങനെയാണ് ഉറപ്പിക്കുന്നത്?
സർക്കാർ നടപടി പ്രകാരം അനുവർത്തിക്കേണ്ട ചട്ടങ്ങൾ ഇക്കാര്യത്തിൽ പാലിക്കപ്പെട്ടിട്ടുണ്ടോ?
ഇതു സംബന്ധിച്ച എല്ലാ രേഖകളും പുറത്തുവിടാൻ ജലീൽ തയ്യാറാവുമോ?