ആർ‌എസ്‌എസുമായി ബന്ധപ്പെട്ട ഒരു ട്രേഡ് യൂണിയനായ ഭാരതീയ മസ്ദൂർ സംഘം ബുധനാഴ്ച രാജ്യവ്യാപകമായി നിരവധി സംസ്ഥാനങ്ങളുടെ തൊഴിൽ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്കും ലോക്ക് ഡൗൺ കാലയളവിൽ കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയ്ക്കും എതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾ സംസ്ഥാന സർക്കാരുകൾ നടത്തുന്നത് തടയാൻ കേന്ദ്രം ഇടപെടുക എന്നാവശ്യപ്പെട്ടു നടത്തിയ പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് ബിഎംഎസ് പ്രവർത്തകർ പ്രകടനം നടത്തി.
രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അയച്ച മെമ്മോറാണ്ടത്തിൽ എല്ലാ തൊഴിൽ വിരുദ്ധ നിയമങ്ങളെയെല്ലാം നിരാകരിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പുതിയ സംരംഭ നിക്ഷേപങ്ങളെ അടുത്ത മൂന്ന് വർഷത്തേക്ക് ഭൂരിപക്ഷം തൊഴിൽ നിയമങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കുടിയേറ്റ തൊഴിലാളികൾക്ക് ശരിയായ സൗകര്യങ്ങൾ ലഭ്യമാക്കാത്തത് , ലോക്ക് ഡൗൺ കാലയളവിൽ വേതനം നൽകാത്തത്, കോവിഡ് -19 കെടുതികൾ കുറയ്ക്കാൻ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകുന്നതിലെ ക്രമക്കേടുകൾ, കുടിയേറ്റ തൊഴിലാളികൾക്ക് യാത്രാ ക്രമീകരണത്തിന്റെ അഭാവം എന്നിവയിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ബിഎംഎസ് പ്രവർത്തകർ ഇന്ത്യയിലുടനീളം പ്രകടനം നടത്തിയതായി പ്രസ്താവനയിൽ പറയുന്നു. ഉണ്ടായിരിക്കുന്ന വൻ തൊഴിൽ നഷ്ടം, 8 മണിക്കൂർ ജോലി സമയം 12 മണിക്കൂറായി ഉയർത്തിയത് , 14 സംസ്ഥാനങ്ങളിലെ തൊഴിൽ നിയമങ്ങളിൽ ഏകപക്ഷീയമായ മാറ്റങ്ങൾ, കഴിഞ്ഞയാഴ്ച സർക്കാർ നടത്തിയ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട നിരവധി പ്രഖ്യാപനങ്ങൾക്കെതിരെയുമാണ് പോഷകസംഘടനയായ ബി എം എസ് പ്രതിഷേധിച്ചത് .
കേരളത്തിലെ സമുദ്ര മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കുചേർന്നതായി ബി എം എസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു .