അര്‍ബുധ ബാധിതനായി ഏറെ നാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഓര്‍മ്മയായി. അന്‍പത്തി മൂന്ന് വയസ്സായിരുന്നു. വന്‍കുടലിലെ അണുബാധയയെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നത്. മൂംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രണ്ട് വര്‍ഷത്തിലേറെയായി ആര്‍ബുധ ബാധയെ തുടര്‍ന്ന് താരം ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയോടെയാണ് അരോഗ്യനില വഷളായത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഇര്‍ഫാന്‍ ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗണ്‍ ആയിതാനാല്‍ ജയ്പ്പൂരിലെത്തി മാതാവിനെ അവസാനമായി കാണാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. വിദേശത്തെ ചികിത്സയ്ക്ക് ശേഷം ഈയടുത്ത കാലത്താണ് അദ്ദേഹം സിനിമയില്‍ സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇര്‍ഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. 2011-ല്‍ പത്മശീ നല്‍കി രാജ്യം ആദരിച്ചു. സലാം ബോംബൈ, ലൈഫ് ഓഫ് പൈ, സ്ലം ഡോഗ് മില്ലിനിയര്‍, പാന്‍ സിങ് ടോമറിലെ അഭിനയത്തിന് ദേശീയ പുരസ്‌ക്കാരം ലഭിക്കുകയുണ്ടായി.