അഭിഷേക് ബച്ചന്റെ ആമസോണ്‍ ഒറിജിനല്‍ സീരീസ് ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസിന്റെ ഫസ്റ്റ് ലുക്ക് ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. അബന്‍ഡന്‍ഷ്യ എന്റെര്ടെയ്ന്മെന്റ് നിര്‍മ്മിക്കുന്ന പുതിയ ക്രൈം ത്രില്ലര്‍ ബോളിവുഡ് സൂപ്പര്‍താരം അഭിഷേക് ബച്ചന്റെ ഡിജിറ്റല്‍ സ്ക്രീനിലെ രംഗപ്രവേശനം കൂടിയാണ്. സീരീസിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചതോടെ ആദ്യമായി ഡിജിറ്റല്‍ സ്ക്രീനില്‍ എത്തുന്നതിന്റെ ആവേശം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് അഭിഷേക് ബച്ചന് പറഞ്ഞു. ഇതിനും പ്രേക്ഷകരില്‍ നിന്നു ലഭിച്ച സ്നേഹവും പിന്തുണയും പുതിയ പ്രേക്ഷകരുമായി ഇടപെടുന്നതിന് നിരന്തരമായി മാറ്റങ്ങള്‍ക്കു വിധേയമാകണമെന്ന തന്റെ വിശ്വാസം വീണ്ടും ഉറപ്പിക്കുകയാണ്. ബ്രീ്ത്ത് ഇന്‍ടു ദ ഷാഡോസ് ലോകത്തിന് മുന്നില്‍ ചുരുള്‍ നിവര്‍ത്തുന്ന വരും ദിനങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 10ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന ആമസോണ്‍ ഒറിജിനലില്‍ പ്രമുഖ താരങ്ങളായ നിത്യമേനോന്, സയ്യാമി ഖേര്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസ് ആമസോണ്‍ പ്രൈം വീഡിയോയില്‍ 200 ലധികം രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള ഭൂപ്രദേശങ്ങളിലും എക്സ്ക്ലൂസീവായി റിലീസ് ചെയ്യും.
