തിരുവനന്തപുരം:  കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പോലീസുകാരുടെ സേവനത്തിനുള്ള അംഗീകാരം എന്ന നിലയിൽ ബൈജൂസ്‌ ആപ്പ് സൗജന്യമായി ഓൺലൈൻ ആപ്പ് സേവനം നൽകുന്നു .പോലീസുകാരുടെ മക്കൾക്ക് ബൈജൂസ്‌ ആപ്പ് സൗജന്യ സേവനമൊരുക്കുന്ന വിവരം എ ഡി ജി പി മനോജ് എബ്രഹാമാണ് അറിയിച്ചത് .ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ ഉള്ള വിദ്യാർത്ഥികൾക്കാണ് ആപ്പ് സേവനം ബൈജൂസ്‌  സൗജന്യമായി നൽകുന്നത്.ഈ മാസം പതിനഞ്ചാം തിയതി( തിങ്കളാഴ്ച ) പോലീസ് ആസ്ഥാനത്ത് പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിക്കും .
എന്നാൽ കൊട്ടിഘോഷിച്ചു നടത്തുന്ന സൗജന്യ സേവനം എന്നത് ബൈജൂസ്‌ ആപ്പിന്റെ വെറും മാർക്കറ്റിങ് തന്ത്രം മാത്രമാണ് .ഏതാണ്ട് രണ്ടര മാസമാണ് ആപ്പ് കമ്പനി തങ്ങളുടെ സൗജന്യ സേവനം നൽകുന്നത് .സെപ്തംബർ മുപ്പത് വരെയാണ് സൗജന്യം .വലിയൊരു വിഭാഗം ഉദ്യോഗസ്ഥരുടെ കുട്ടികൾക്ക് അവരുടെ സേവനം സൗജന്യമായി നൽകുന്നു എന്ന പരസ്യമോ വാർത്തയോ  മാത്രമല്ല ബൈജൂസ്‌ ആപ്പ് ലക്ഷ്യമിടുന്നത് .ആദ്യം സൗജന്യം പറ്റുന്ന  ബഹുഭൂരിപക്ഷം ഉപഭോക്താക്കളും സൗജന്യ സേവനം അവസാനിക്കുമ്പോൾ വില നൽകി തന്നെ ബൈജൂസ്‌ ആപ്പിൽ തുടരും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത് .അറിഞ്ഞോ അറിയാതെയോ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ഈ പദ്ധതിയിലൂടെ ബൈജൂസ്‌ ആപ്പിന് വേണ്ടി പ്രവർത്തിക്കുന്നു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ പൂട്ടിക്കിടക്കുന്നു എന്ന സാഹചര്യം  ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ ഒരു ബദലാക്കുന്നു .നേരത്തെ തന്നെ ഓൺലൈൻ വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന ബൈജൂസ്‌ ആപ്പ് പോലെ ഉള്ള കമ്പനികൾ വലിയ ലാഭമുണ്ടാക്കുന്ന സമയമാണ് . മികച്ച സേവനം ട്രയൽ അല്ലെങ്കിൽ ഡെമോ പ്രവർത്തനങ്ങളിൽ നൽകി രക്ഷിതാക്കളെ ഉപഭോക്തരാക്കിമാറ്റുന്ന മാർക്കറ്റിങ് തന്ത്രം ഇത്തരം ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റുഫോമുകളെല്ലാം പിന്തുടരുന്ന  സ്ഥിരം രീതിയാണ് .