Saturday, November 23, 2024

തിയേറ്ററുകളിലെ ദേശീയഗാനം; ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി

തിയേറ്റുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. ദേശീയഗാനം നിര്‍ബന്ധമാക്കി ഇടക്കാല വിധി പുറപ്പെടുവിച്ച ബെഞ്ചില്‍ നിന്നുതന്നെയാണ് തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുന്നതിനെതിരെ പരാമര്‍ശങ്ങള്‍ വന്നത്. ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിലെ ജെ.ചന്ദ്രചൂഢാണ്...

ഗുജറാത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബിജെപി സര്‍ക്കാരിനെതിരെയും തുറന്നടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍. ഗുജറാത്തിലെ സാധാരണക്കാരുടെ 'ശബ്ദം' അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അതിലവര്‍ പരാജയപ്പെടുമ്പോള്‍ അവരെ വിലയ്ക്കു വാങ്ങാനും...

ഇരയുടെ മൗനം ലൈംഗിക ബന്ധത്തിനുള്ള സമ്മതമല്ല, മാനഭംഗക്കുറ്റമായി കാണാം: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഇരയുടെ മൗനം ലൈംഗിക ബന്ധത്തിനോ മാനഭംഗത്തിനോ ഉള്ള സമ്മതമായി കണക്കാക്കാനാവില്ലെന്നും സമ്മതമില്ലാതെ നടത്തുന്ന ലൈംഗികബന്ധം മാനഭംഗക്കുറ്റമായി കാണാമെന്നും ഡല്‍ഹി ഹൈക്കോടതി. ഗര്‍ഭിണിയെ പീഡിപ്പിച്ച കേസില്‍ 10 വര്‍ഷം ജയില്‍ശിക്ഷ കിട്ടിയ പ്രതി സമര്‍പ്പിച്ച...

കെപിസിസി പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി; വനിതകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം

ന്യൂ ഡല്‍ഹി: കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാണ് പുതുക്കിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയില്‍ വനിതകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യമുണ്ട്. ഇരുപതോളം പേരെ പട്ടികയില്‍നിന്ന്...

ഗുജറാത്തില്‍ കോണ്‍ഗ്രസിന് സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ

ലക്‌നൗ: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കി. സമാജ്‌വാദി പാര്‍ട്ടി അഞ്ച് സീറ്റുകളില്‍ മാത്രം മത്സരിക്കും. ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ വോട്ട്...

ജിഎസ്ടിയില്‍ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്രറവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ

ന്യൂ ഡല്‍ഹി: ജൂലൈയില്‍ പ്രഖ്യാപിച്ച ജിഎസ്ടിയില്‍ പൊളിച്ചെഴുത്ത് വേണമെന്ന് കേന്ദ്രറവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ. ചെറുകിട കച്ചവടക്കാരുടെ ഭാരം കുറയ്ക്കാന്‍ നികുതി നിരക്കില്‍ മാറ്റം വരുത്തേണ്ടിവരുമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍...

തനിക്ക് സുരക്ഷാ ഭീക്ഷണിയുണ്ടെന്ന് ദിലീപ്

കൊച്ചി: തനിക്ക് ജീവന് ഭീക്ഷണിയുണ്ടെന്നും എന്നാല്‍ സുരക്ഷയ്ക്കായി യാതൊരു ഏജന്‍സിയെയും നിയോഗിച്ചിട്ടില്ലെന്നും നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് ഗോവ ആസ്ഥാനമാക്കിയുള്ള സ്വകാര്യ ഏജന്‍സി സംരക്ഷണമേര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍...

വിവാദ ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ നിയമസഭയില്‍: ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു

ന്യൂഡല്‍ഹി: അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താവൂവെന്ന് നിഷ്‌കര്‍ഷിക്കുന്ന ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രതിപക്ഷകക്ഷികളുടെ ബഹളത്താല്‍ അവതരിപ്പിച്ച ശേഷം നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ...

ജിഷ്ണു കേസ്: എത്രവര്‍ഷം വേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രിംകോടതി

ന്യൂ ഡല്‍ഹി: പാമ്പാടി നെഹ്റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്‍ഷം വേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ച് സുപ്രിം കോടതി. കേസ് അന്വേഷണത്തിന്റെ ഇതുവരെയുള്ള...

ബിജെപിയില്‍ ചേരുന്നതിന് ഒരു കോടി രൂപ വാഗ്ദാനം: ഗുജറാത്തിനെ വിലയ്ക്കു വാങ്ങാനാകില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുന്നതിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ഗുജറാത്തിലെ പാട്ടീദര്‍ നേതാവിന്റെ വെളിപ്പെടുലില്‍ ഗുജറാത്തിനെ വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഗുജറാത്തിനെ വിലയ്ക്കുവാങ്ങാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം...