പെരിയ ഇരട്ടക്കൊലക്കേസിന്റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈം ബ്രാഞ്ച് സി ബി ഐക്ക് കൈമാറി .ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ സി ബി ഐ ആസ്ഥാനത്തു നേരിട്ടാണ് ഫയലുകൾ എത്തിച്ചത് .സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണമാണ് ക്രൈംബ്രാഞ്ച് ഫയലുകൾ സി ബി ഐക്ക് പെരിയ കൊലപാതകത്തെ സംബന്ധിച്ച ഫയലുകൾ നൽകിയത് .
കാസർകോട്ടെ പെരിയയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ പൊലിഞ്ഞത് കൃപേഷ്, ശരത്‌ലാൽ എന്നീ യുവാക്കളുടെ ജീവനാണ് .പ്രതികൾ എല്ലാം സി പി എം പ്രവർത്തകരാണ് .