സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ലൈഫ് ഇടപാടിൽ സി ബി ഐയുടെ എഫ് ഐ ആർ .ലൈഫ് മിഷനെ സി ബി ഐ പ്രതിയാക്കി .സി ബി ഐയുടെ എഫ് ഐ ആറിൽ ലൈഫ് മിഷൻ ഉദ്യോഗസ്ഥർ മൂന്നാം പ്രതി സ്ഥാനത്ത്.
നിയമവിരുദ്ധമായിട്ടാണ് യൂണിടാക്കും സെയിൻ വെഞ്ചേഴ്സും വിദേശ ഏജൻസിയുടെ കയ്യിൽ നിന്നും പണം വാങ്ങിയത് .വിദേശ പണം കൈപ്പറ്റാൻ ലൈഫ് മിഷന്റെ അനുമതിയും ഉണ്ടായിരുന്നു .

ലൈഫ് മിഷനിൽ വലിയ രീതിയിലുള്ള അപാകത ഉണ്ടായിരുന്നു എന്ന് മുഖ്യമന്ത്രിയോട് നേരത്തെ തന്നെ പരാതി പറഞ്ഞിരുന്നു എന്ന് അനിൽ അക്കര എം എൽ എ പറഞ്ഞു .സി ബി ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെങ്കിൽ വിജിലൻസ് അന്വേഷണവും രാഷ്ട്രീയ പ്രേരിതമാണോ എന്നും അനിൽ അക്കര ചോദിച്ചു .അനിൽ അക്കര ഗവർണർക്കു നേരത്തെ ഈ വിഷയത്തെ കുറിച്ച് കൊടുത്ത പരാതിയുടെ കോപ്പി സി ബി ഐക്ക് നൽകി .

ലൈഫ് മിഷൻ പദ്ധതിയിൽ നാലരക്കോടിയിലേറെ കമ്മീഷൻ ഉണ്ടായിരുന്നു എന്ന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ബ്രിട്ടാസിന്റെ വെളിപ്പെടുത്തൽ അടുത്തെങ്ങും ഇടതു സർക്കാരിനെ വിട്ടൊഴിയില്ല .സ്വർണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്നാ സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്നും കണ്ടെടുത്ത ഒരു കോടി രൂപ ലൈഫ് പദ്ധതിയിൽ കമ്മീഷനായി കിട്ടിയതാണ് എന്ന അവരുടെ മൊഴിയും സർക്കാരിന് പ്രതികൂലം തന്നെയാണ് .