കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വസതിയിൽ സി ബി ഐ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നു .രാഷ്ട്രീയ എതിരാളികളെ നിലയ്ക്ക് നിർത്താൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന കേന്ദ്ര സർക്കാർ രീതികൾക്ക് മാറ്റമില്ല . പതിന്നാലു കേന്ദ്രങ്ങളിൽ നടത്തിയ തിരച്ചിലിൽ അമ്പതു ലക്ഷം രൂപ കണ്ടെടുത്തു എന്നതാണ് വിശദീകരണം . എൻഫോഴ്‌സ്‌മെന്റ് 2018 ൽ ഡി കെ ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് കേസെടുത്തിരുന്നു .2019 ൽ പതിനൊന്നു കോടിരൂപയുടെ അനധികൃത സ്വത്തു സമ്പാദനം ആരോപിച്ച് ശിവകുമാറിന്റെ അറസ്റ്റ് ചെയ്തിരുന്നു .
കർണാടക മുൻ കോൺഗ്രസ് -ദൾ സർക്കാരിനെ അട്ടിമറിക്കാൻ ബി ജെ പി ശ്രമിച്ചപ്പോൾ പ്രതിബന്ധമായി നിന്നു എന്നതാണ് ഡി കെയോട് ഉണ്ടായിരിക്കുന്ന ശത്രുതയ്ക്ക് ആധാരം .
സി ബി ഐ ,എൻഫോഴ്‌സ്‌മെന്റ് ,എൻ ഐ എ എന്നീ സർക്കാർ ഏജൻസികളെ കേന്ദ്ര സർക്കാരും ബി ജെ പിയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നു എന്നതാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം .