തിരുവനന്തപുരം :സ്വർണക്കടത്തു കേസിലെ സ്വപ്നയ്ക്കു മുഖ്യമന്ത്രിയുമായി ബന്ധം ,അധികാര ഇടനാഴിയിൽ സ്വാധീനം എന്നൊക്കെയുള്ള എൻ ഐ എയുടെ വാദങ്ങൾ സ്വപ്നയ്ക്കു ജാമ്യം ലഭിക്കാതിരിക്കാനായിരുന്നു എങ്കിലും അത് ചെന്ന് തറച്ചത് മുഖ്യമന്ത്രി പിണറായി വിജയൻറെ മേലായിരുന്നു .ഇന്ന് സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയർന്നപ്പോൾ മുഖ്യമന്ത്രി രോഷത്തോടെയാണ് പ്രതികരിച്ചത് .മാധ്യമങ്ങൾ തനിക്കെതിരെ അജണ്ട വച്ചാണ് പ്രവർത്തിക്കുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു .തനിക്കെതിരെ വാർത്ത കൊടുക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നു അദ്ദേഹം ചോദിക്കുന്നു .കേരളത്തിലെ മുഖ്യമന്ത്രിയായ താൻ സ്വർണക്കടത്തിന് കൂട്ട് നിന്നു എന്നതരത്തിൽ തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു എന്നായിരുന്നു പിണറായി വിജയൻറെ പരിഭവം .രോഷത്തോടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത് .
സ്വർണ്ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായും മുഖ്യമന്ത്രി പിണറായി വിജയനുമായി തന്നെയും ബന്ധമുണ്ട് എന്ന വാർത്തകൾ കടുത്ത അസ്വസ്ഥയാണ് മുഖ്യമന്ത്രിക്കുണ്ടാക്കിയിരിക്കുന്നത്. അതുപിന്നെ പണ്ട് മുതൽക്കേ തനിക്കെന്തും ആരെയും പറയാം തിരിച്ചു വിമർശനങ്ങൾ പാടില്ല എന്നതാണല്ലോ അദ്ദേഹത്തിന്റെ പ്രഖ്യാപിത ലൈൻ .