കൊച്ചി: സംസ്ഥാനത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രതീക്ഷകളും ആവശ്യങ്ങളും നേരിട്ട് മനസ്സിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുസാറ്റിൽ .തിരഞ്ഞെടുത്ത ഇരുന്നൂറു വിദ്യർത്ഥികളോട് അദ്ദേഹം നേരിട്ട് സംവദിക്കും.ആയിരത്തി അഞ്ഞൂറ് വിദ്യാർത്ഥികളോട് ഓൺലൈൻ സംവിധാനത്തിലൂടെയും തത്സമയം ആശയവിനിമയം നടത്തും .ആദ്യം മുഖ്യമന്ത്രി ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുക്കും എന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് നേരിട്ടെത്താൻ തന്നെ തീരുമാനിക്കുക ആയിരുന്നു .
സമാനമായ പരിപാടികൾ കേരളത്തിലെ എല്ലാ യുണിവേഴ്സിറ്റികളുടെ ആഭിമുഖ്യത്തിലും നടത്തും .തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ മുഖ്യമന്ത്രി മുന്നിൽ നിന്നും നടത്തുന്ന പ്രധാന പ്രചാരണ പരിപാടികളാണ് നവകേരളം, യുവകേരളം എന്നപേരിൽ നടത്തുന്നത് .വരാനിരിക്കുന്ന സർക്കാരിൽ നിന്നും യുവാക്കളും വിദ്യാർത്ഥികളും പ്രതീക്ഷിക്കുന്നത് എന്താണെന്നു നേരിട്ട് മനസ്സിലാക്കാനാണ് മുഖ്യമന്ത്രി വിജയൻ എത്തുന്നത് എന്നാണ് സംഘാടകർ പറയുന്നത് .