കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഘങ്ങളെ പിടികൂടാൻ ഉദ്ദേശിച്ചു നടത്തിയ റൈഡുകൾ സംസ്ഥാനത്താകെ നൂറ്റി പതിനേഴു കേന്ദ്രങ്ങളിൽ നടത്തി .എൺപത്തിഒൻപതു കേസുകൾ രജിസ്റ്റർ ചെയ്തു .പിടിയിലായവരിൽ നിന്നും അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തു .നാല്പത്തിയേഴു പേരെ അറസ്റ്റ് ചെയ്ത ‘ഒപ്പേറഷൻ പി ഹണ്ട്’ ഇപ്പോഴും തുടരുകയാണ് .
കുട്ടികളുടെ നഗ്നത ഫോട്ടോയായും വീഡിയോ ആയും പ്രചരിപ്പിച്ചവരാണ് പിടിയിലായവരേറെയും .കേരളത്തിൽ തന്നെയുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകൾക്കും ആവശ്യക്കാർ അനേകമാണ് എന്നതാണ് ഇത്തരം ലൈംഗിക സൈറ്റുകൾ നിർമ്മിക്കാൻ പലർക്കും പ്രേരണയാകുന്നത് .കുറച്ചു ദൃശ്യങ്ങൾ സൗജന്യമായി നൽകുക എന്നതാണ് ആദ്യപടി . മുഴുവൻ വീഡിയോ ലഭിക്കാൻ നിശ്ചിത തുക നൽകണം എന്നതാണ് അശ്ലീല സൈറ്റുകളിലെ രീതി .വാട്ട്സ് ആപ്പ് ഗ്രൂപുകളിൽ കുട്ടികളുടെ നഗ്നത മാത്രം വിഷയമായവയും അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട് .