ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് നടപടികള്‍ കടുപ്പിക്കുന്നു. ആദ്യം കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ ആയിരുന്നു കേസ്.
എന്നാലിപ്പോള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ച് വര്‍ഗ്ഗീയ പ്രചാരണം നടത്തിയവരും കുടുങ്ങും. ഇവര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്താനും തീരുമാനിച്ചു. അന്താരാഷ്ട്ര ഹിന്ദുപരിഷതും യുവജനസംഘടനയായ രാഷട്രീയ ബജ്‌റംഗ്ദളും ചേര്‍ന്നാണ് അക്രമം നടത്തിയത്. മുഖ്യപ്രതിയായ മലയാറ്റൂര്‍ കാരി സതീഷ് എന്നറിയപ്പെടുന്ന ഈ സംഘടനയുടെ ജില്ലാ വിഭാഗം പ്രസിഡന്റിനെ ഇന്നലെ അങ്കമാലിയില്‍ വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. മറ്റൊരാളെ കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. സൈബര്‍ വിദഗ്ദ്ധരടക്കമുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.