ഇന്നലെ അർദ്ധരാത്രി വരെ കിഫ്‌ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ രൂക്ഷമായ പ്രതികരണമാണ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രി തോമസ് ഐസക്കും നടത്തിയത് .ഉറവിട നികുതി അടയ്ക്കാത്തതാണ് അന്വേഷണ വിഷയം എന്നാണ് ലഭ്യമാകുന്ന വിവരം .
അധികാരമുണ്ടെന്ന് കരുതി എവിടെയും കയറാമെന്നു വിചാരിക്കരുത് .കിഫബിയെ ഒരു ചുക്കും ചെയ്യാനാകില്ല എന്നും പിണറായി വിജയൻ പ്രതികരിച്ചു .തിരിച്ചടിയായി ആദായനികുതി വകുപ്പിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്താൻ മന്ത്രിസഭാ തീരുമാനം ഉണ്ടായി .
മുഖ്യമന്ത്രിയുടെ രണ്ടാം ഘട്ട പ്രചാരണം നാളെ തുടങ്ങാനിരിക്കെ കേന്ദ്ര ഏജൻസികൾ സർക്കാരിനെ വേട്ടയാടുന്നു എന്ന ആരോപണത്തിലൂന്നിയാകും പിണറായി വിജയന്റെ തുടർന്നുള്ള പ്രചാരണം.തിരഞ്ഞെടുപ്പ് വന്നു മുന്നിൽ നിൽക്കുമ്പോൾ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തെയും അതിനെ ഇടതുപക്ഷം വിമർശിക്കുന്നതിനെയും ചമയ്ക്കപ്പെട്ട നാടകമായാണ് യു ഡി എഫ് നേതാക്കൾ കാണുന്നത് .