കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് .ആന്റിജൻ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും അദ്ദേഹം നിരീക്ഷണത്തിൽ തുടരും.മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനായിരിക്കും നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തുന്നത് .
ഏറ്റവും ഉയർന്ന പുതിയ കോവിഡ് കേസ് കണ്ട ദിനമാണ് ഇന്ന് .സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന വ്യാപനം.ഇന്ന് 1569 പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിതീകരിച്ചു .സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരം കടന്നു .