ആദായ നികുതി വകുപ്പ് നടത്തിയ ഉപന്യാസ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കോട്ടയം സി.എം എസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തിലെ വിദ്യാർത്ഥിനികൾക്ക്.
കോട്ടയം: ഭാരത സ്വാതന്ത്യത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കലാലയ വിദ്യാർത്ഥികൾക്കായി ആദായ നികുതി വകുപ്പ് നടത്തിയ ഉപന്യാസ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കോട്ടയം സി.എം എസ് കോളജിലെ കൊമേഴ്സ് വിഭാഗത്തിലെ വിദ്യാർത്ഥിനികൾക്ക് ലഭിച്ചു.
ലിയ സൂസൻ സാം, റിതു കെ അലക്സ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്.കോട്ടയം പുതുപള്ളി വലിയപറമ്പിൽ സാം- സുമിന ദമ്പതികളുടെ മകളാണ് ലിയ. കൊട്ടാരക്കര വാളകം കുമ്പുക്കാട്ട് അലക്സ് – രേഖ ദമ്പതികളുടെ മകളാണ് റിതു.
കോട്ടയം ആദായ നികുതി വകുപ്പ് ഓഫിസിൽ നാളെ രാവിലെ 8.30 ന് നടക്കുന്ന ചടങ്ങിൽ മാതാപിതാക്കളോടൊപ്പം പങ്കെടുക്കുവാൻ ഇരുവർക്കും ആദായ നികുതി വകുപ്പ് ഓഫിസർ ബാബു കുര്യൻ ക്ഷണം നല്കിയിട്ടുണ്ട്.
ഇരുവരെയും പ്രിൻസിപ്പാൾ ഡോ. വർഗ്ഗീസ് സി. ജ്യോഷാ, കൊമേഴ്സ് വിഭാഗം വകുപ്പ് മേധാവി ഡോ.സാംകുട്ടി ജോർജ് എന്നിവർ അഭിനന്ദിച്ചു.