മന്ത്രി ജലീൽ ചട്ടം ലംഘിച്ചു നിയമനം നടത്തിയെന്ന് പരാതി .പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത് .ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി ജലീലിനെതിരെ ഗവർണർക്കു പരാതി നൽകിയിരിക്കുകയാണ് സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റി .
തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ അധ്യാപകന്റെ വകുപ്പ് മാറ്റം ചട്ടങ്ങൾ മറികടന്നാണ് എന്നാണ് പരാതി .ലാറ്റിൻ അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റാൻ നൽകിയ നിർദ്ദേശമാണ് വിവാദമായിരിക്കുന്നത് .ചട്ടം മറികടന്നു മന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെട്ടു എന്നത് ഗുരുതരമായ കുറ്റമാണ് എന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റി പറയുന്നത് .