സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ കോൺഗ്രസ് സഭയുടെ അഭിപ്രായം തേടണമെന്ന് ചങ്ങനാശേരി അതിരൂപത നിർദ്ദേശിച്ചു .സമുദായത്തോട് കൂറില്ലാത്തവരെ സഭയിലെത്തിക്കരുത് .സമുദായവിരുദ്ധർ സഭയുടെ ലേബലിൽ സ്ഥാനാർത്ഥികളാക്കരുത് എന്നാണ് ആർച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം കോൺഗ്രസ്സിന് നൽകുന്ന വ്യക്തമായ നിർദ്ദേശം .തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവി നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് കരുതലോടെയാണ് കോൺഗ്രസ്സ് മുന്നോട്ടുനീങ്ങുന്നത്.
കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിലേക്കടുക്കുകയാണ് . പാർട്ടി അഖിലേന്ത്യാ സെക്രട്ടറി താരിഖ് അൻവർ തിരുവനന്തപുരത്ത് തമ്പടിച്ച് കോൺഗ്രസ് നേതാക്കളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ചു വരുന്നു . മധ്യ കേരളത്തിലെ ക്രിസ്ത്യൻ വോട്ടുകൾ ഏറെ നിർണ്ണായകമാണ് കോൺഗ്രസ്സിന് .രാഷ്ട്രീയകാര്യസമിതി അധ്യക്ഷനായി ഉമ്മൻ ചാണ്ടിയുടെ കോൺഗ്രസ് നേതൃത്വത്തിലേക്കുള്ള വരവ് ഈ മേഖലയിൽ കോൺഗ്രസ്സിന് ഉണർവ്വ് നൽകിയിട്ടുണ്ട് .