ഡൽഹി : കൊറോണ ഭീതി രാജ്യമെങ്ങും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് പ്രധാന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ടെലിഫോണിൽ ചർച്ച നടത്തി.
പ്രണബ് മുഖർജി , കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി,മൻമോഹൻ സിങ്,എച് ഡി ദേവഗൗഡ ,മുലായം സിങ് യാദവ് ,എം കെ സ്റ്റാലിൻ ,മമത ബാനർജി ,നവീൻ പ്ടനായക്.കെ ചന്ദ്രശേഖര റാവു എന്നിവരോടാണ് പ്രധാനമന്ത്രി നിലവിലെ സ്ഥിതിഗതികളും മുന്നൊരുക്കങ്ങളും ചർച്ച ചെയ്തത് .
കൊറോണ എന്ന മഹാമാരിയുടെ മുൻപിൽ കേന്ദ്ര ഭരണകൂടം വട്ടം കറങ്ങുന്ന കാഴ്ചയാണ് ലോക്ക് ഡൗൺ പ്രഖ്യാപനം മുതൽ രാജ്യം കാണുന്നത് .