ഡൽഹി : ജനസംഖ്യയുടെ ആനുപാതമനുസരിച്ച് മതിയായ ടെസ്റ്റുകൾ നടത്താനുള്ള സംവിധാനമൊരുക്കാൻ കേന്ദ്രസർക്കാർ പരാജയപ്പെട്ടിരിക്കുന്നു .ഇപ്പോഴും സമീപനം മതിയായ ഗൗരവത്തോടെയല്ല.ഇനിയെങ്കിലും വിഷയത്തിന്റെ ഗൗരവമുൾക്കൊണ്ടു പ്രവർത്തിച്ചില്ലെങ്കിൽ വലിയ ദുരന്തമാകും ഫലം .

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ന് അറിയിച്ചതനുസരിച്ച്
ഇന്ത്യയുടെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 15,712 ആയി . മൊത്തം കേസുകളിൽ 12,974 കേസുകൾ സജീവമാണ്. 2,231 പേരെ സുഖപ്പെടുത്തി / ഡിസ്ചാർജ് ചെയ്തു, 507 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3,651 കേസുകളുള്ള മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനമായി തുടരുന്നത്. 365 രോഗികൾ സുഖം പ്രാപിച്ചപ്പോൾ 211 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

1,893 കേസുകളുമായി ഡൽഹി അടുത്തതായി. ഇതിൽ 72 രോഗികൾ സുഖം പ്രാപിച്ചു. 42 രോഗികൾ മരിച്ചു. തമിഴ്‌നാട്ടിൽ 1,372 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 365 എണ്ണം സുഖം പ്രാപിക്കുകയും ചെയ്തു . രാജസ്ഥാനിൽ 1,351 കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 183 പേർ സുഖം പ്രാപിച്ചു. 11 രോഗികൾ മരിച്ചു.

മധ്യപ്രദേശിൽ 1,407 കേസുകൾ റിപ്പോർട്ട് ചെയ്തു. 127 രോഗികൾ സുഖം പ്രാപിച്ചു. 70 രോഗികൾ മരിച്ചു.കൊറോണാകാലത്തു രാഷ്ട്രീയ അട്ടിമറി കണ്ട മധ്യപ്രദേശിൽ ഒരു ആരോഗ്യമന്ത്രിയെ നിയമിക്കാൻ പോലും ഇതുവരെ ആയിട്ടില്ല .ആരോഗ്യ വകുപ്പിലെ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥർ പലരും കോവിഡ് 19 ബാധിച്ചു ചികിത്സയിലാണ് എന്നതും ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട് .
805 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് ഉത്തർപ്രദേശിൽ ഉള്ളത്.മതിയായ എണ്ണം ടെസ്റ്റുകൾ നടത്താൻ സമയബന്ധിതമായി കഴിയാത്തത് ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു .

ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ ആഹ്വാനം ചെയ്തതുകൊണ്ടോ ദൃശ്യമാധ്യമങ്ങളിൽ വന്നു ജനനങ്ങൾക്കു മുന്നറിയിപ്പ് നല്കിയതുകൊണ്ടോ സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ അവസാനിക്കുന്നില്ല .ലോക്ഡൗൺ അനന്തമായി നീട്ടാൻ കഴിയില്ല അതിനുള്ളിൽ രോഗത്തെ എതിരിടാനുള്ള സംവിധാനം രാജ്യമാകെ സജ്ജമാക്കേണ്ടതുണ്ട്.അതിന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള നിലവിലെ നേതൃത്വം പ്രാപ്തമാണോ എന്നതാണ് ഉയരുന്ന ചോദ്യം.