കണ്ണൂർ :കഴിഞ്ഞ ഞായറാഴ്ചയാണ് മട്ടന്നൂരിലെ  എക്‌സൈസ് ഡ്രൈവർ സുനിലിനെ(28) കടുത്ത പനിയെ തുടർന്ന്  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു .തനിക്കു ശ്വാസം കിട്ടുന്നില്ല എന്ന് സുനിൽ ഐ സി യുവിൽ നിന്നും  ഒരു ബന്ധുവിന് ശബ്ദ സന്ദേശമയച്ചിരുന്നു .കണ്ണൂർ ഗവണ്മെന്റ്  മെഡിക്കൽ കോളേജിൽ   പ്രവേശിപ്പിച്ച് രണ്ടു ദിവസത്തിനുള്ളിൽ  വ്യാഴാഴ്ച സുനിൽ മരണമടഞ്ഞു.തനിക്കു ചികിത്സ കിട്ടുന്നില്ലെന്ന് കാണിച്ചു സുനിൽ അയച്ച ശബ്ദ സന്ദേശം കുടുംബം പുറത്തുവിട്ടു .

ഗുരുതരമായ അനാസ്ഥയാണ് സുനിലിന്റെ ചികിത്സയിൽ സംഭവിച്ചത്  എന്ന് ബന്ധുക്കൾ ആരോപിക്കുന്നു . രോഗം സ്ഥിതീകരിച്ചു രണ്ടു ദിവസങ്ങൾക്കുള്ളിൽ മറ്റസുഖങ്ങളൊന്നുമില്ലാതിരുന്ന സുനിൽ മരണപ്പെട്ടതിന്മേൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുകയാണ് .കോവിഡ് രോഗസ്ഥിതീകരണമുണ്ടായി രണ്ടു ദിവസത്തിനുള്ളിൽ മറ്റസുഖങ്ങളില്ലാത്ത ഇരുപത്തെട്ടുകാരൻ മരണമടഞ്ഞത് ചികിത്സാ രംഗത്തെ  ഗുരുതരമായ അനാസ്ഥയാണെന്നു കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു . തനിക്കു ശ്വാസ തടസ്സമുണ്ടെന്നും ചികിത്സ കിട്ടുന്നില്ലെന്നും രോഗിയുടെ ശബ്ദ സന്ദേശവും പുറത്തു വന്നു, ഇതൊക്കെ ആരോഗ്യ വകുപ്പിന്റെ അനാസ്ഥയല്ലാതെ മറ്റെന്താണ് മുല്ലപ്പളി ചോദിക്കുന്നു .