ഡൽഹി: പ്രാർത്ഥനാലയങ്ങളും ഹോട്ടലുകളും തുറന്നു പ്രവർത്തിക്കാം .ഹോട്ടലുകളിൽ പകുതി ആളുകൾ മാത്രം അനുവദനീയം .ഹോട്ടലുകളിൽ തെർമൽ സ്കാനർ ഉപയോഗിക്കണം .പ്രാർത്ഥനാലയങ്ങളിൽ തിരക്കൊഴിവാക്കാൻ നിർദ്ദേശമുണ്ട്‌.എത്രപേർ വരെ ആകാം എന്നൊന്നും നിർദ്ദേശത്തിലില്ല. നിർബന്ധമായും മാസ്ക് ഉപയോഗിക്കണം .പ്രസാദം, തീർത്ഥം എന്നിവ സ്വീകരിക്കാൻ പാടില്ല .തെർമൽ സ്കാനർ പരിശോധന ആരാധനാലയങ്ങളിലും നിർബന്ധം .

നിലവിൽ തന്നെ പലയിടത്തും ആരാധനാലയങ്ങളിൽ മതപരമായ പൂജകളും ആരാധനയുംനടക്കുന്നുണ്ട് ,സാമൂഹ്യ അകലം പാലിക്കാതെ നിരുത്തരവാദപരമായിട്ടാണ് ആരാധനാലയങ്ങൾ പലതും പ്രവർത്തിക്കുന്നത് .കോവിഡ് പിടിമുറുക്കുമ്പോൾ കൂടുതൽ ജാഗ്രത വേണ്ട അവസരത്തിൽ അതിനു വിപരീതമായി പ്രവർത്തിക്കുന്നവർ സമൂഹത്തിനാകെ ഭീഷിണിയാണ് .
കേന്ദ്രം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയ കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് വേണമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധിക്കും .