ന്യു ഡൽഹി :കേരളത്തിലെ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വി മുരളീധരന്റെ കടന്നാക്രമണം .അന്യസംസ്ഥാനത്തുള്ള മലയാളികൾ കേരളം സംസ്ഥാനത്തു പ്രവേശിക്കാൻ പാടില്ലാ എന്ന് സർക്കാർ നിലപാടെടുക്കുന്നത് കേരളത്തിലെ ക്വാറൻടൈൻ സംവിധാനങ്ങളുടെ കുറവുകളെയാണ് സൂചിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു . പ്രവാസികൾക്ക് ഏഴു ദിവസം സർക്കാർ ക്വാറൻടൈൻ എന്ന കേരളാ സർക്കാർ ആവശ്യത്തെ കേന്ദ്രസർക്കാർ തള്ളി .ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചിരിക്കുന്നതു .പ്രവാസികൾക്ക് മതിയായ രോഗ പ്രതിരോധ ക്രമീകരണങ്ങൾ ഒരുക്കാൻ നോക്കാതെ മുഖ്യമന്ത്രി മലർന്നു കിടന്നു തുപ്പരുതെന്നായിരുന്നു വി മുരളീധരന്റെ പ്രതികരണം . സർക്കാർ പോരായ്മകൾ പരിഹരിച്ചാൽ കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .