നിലവിൽ കോവിഡ് പ്രതിരോധം കേരളത്തിൽ കടുത്ത പ്രതിസന്ധിയിലാണ്  .നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെ പൊതുജനം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തി തുടങ്ങി എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ .ആരംഭഘട്ടത്തിൽ ഉണ്ടായിരുന്ന ഗൗരവം കുറയുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത് .ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം വിനയാകുമോ എന്നതും കാത്തിരുന്നു കാണാവുന്നതാണ് .പക്ഷെ ആരോഗ്യ മേഖലയിലെ പ്രവർത്തകർ വിട്ടുകൊടുക്കാനൊരുക്കമല്ല .പ്രവർത്തനം ഊർജ്ജിതപ്പെടുത്താനുള്ള തീരുമാനത്തിലാണവർ .
എറണാകുളത്തു ഇന്നുമുതൽ ആന്റി ബോഡി പരിശോധന നടത്തും .ആരോഗ്യമേഖലയിലെ പ്രവർത്തകരെയും പൊതുസമൂഹത്തിൽ കൂടുതൽ ഇടപഴകേണ്ടിവരുന്ന ചുമട്ടു തൊഴിലാളികൾ ,പോലീസ് പോലുള്ള സേവനമേഖലയിലെ  പ്രവർത്തകരെയും പരിശോധനയ്ക്കു വിധേയമാക്കും .
തൃശൂരിൽ രോഗികൾ കൂടുന്നു എന്നതാണ്  ആശങ്കപ്പെടുത്തുന്ന
 പുതിയ വിവരം .തൃശൂരിലെ ആറു പഞ്ചായത്തുകളെ    കണ്ടെയ്‌ൻമെൻറ്  സോണിലാക്കിയിട്ടുണ്ട്. അവണൂർ, അടാട്ട്, ചേർപ്പ്,പൊറത്തിശ്ശേരി ,വടക്കേക്കാട്,തൃക്കൂർ എന്നീ പഞ്ചായത്തുകളിലാണ് നിയന്ത്രണങ്ങൾ .