അടുത്തടുത്ത സമയങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ,സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി .കടുത്ത സമ്മർദ്ദത്തിലാണ് ഇടതുപക്ഷവും സി പി എമ്മും .ഇക്കാര്യങ്ങളൊക്കെ എങ്ങനെ ജനങ്ങൾക്ക് മുൻപിൽ ന്യായീകരിക്കും എന്ന ആശങ്കയിലാണ് ഇടതു നേതാക്കൾ .വിശദീകരിക്കാനാകാത്ത സമസ്യ ആയിത്തീർന്നിട്ടുണ്ട് സ്വർണ്ണക്കടത്തും മയക്കുമരുന്ന് കേസും .ശിവശങ്കറിന്റെ സ്വത്തു വിവരങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ തയ്യാറായിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .ശിവശങ്കർ ഇടപെട്ട സുപ്രധാന പദ്ധതികളെക്കുറിച്ചും അന്വേഷണം ഉണ്ടാകും .ബിനീഷ് കൊടിയേരിയാകട്ടെ ശാരീരിക ആസ്വാസ്ഥ്യങ്ങളെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ നിന്നും ആശുപത്രിയിലെത്തി നിൽക്കുന്നു .
വഴിവിട്ടു ബദൽ സർക്കാരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നു എന്നാണ് എം ഗോവിന്ദൻ ആരോപിക്കുന്നത്.സർക്കാരിനെ മാധ്യമങ്ങൾ ക്രൂശിക്കുന്നു .ശിവശങ്കർ കസ്റ്റംസിലേക്കു വിളിച്ചതിനു തെളിവുണ്ടോ എന്നും ഗോവിന്ദൻ ചോദിച്ചു .ഇടതുപക്ഷം ഒരിക്കലും മാധ്യമങ്ങളുടെ സേവാ പ്രതീക്ഷിക്കുന്നില്ല എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റ് .
ഇ ഡി അധികാരമില്ലാത്ത മേഖലകളിലേക്ക് ആണ് കടക്കുന്നതെന്നു എൻ എൻ കൃഷ്ണദാസ് ആരോപിച്ചു .