പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആർ എസ് എസ്സിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് എന്നാണു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം .രമേശിന്റെ മേൽ ആവർത്തിച്ച് ആർ എസ് എസ് മേലങ്കി അണിയിക്കാൻ തന്നെയാണ് സി പി എം ശ്രമം .ഇന്ന് ദേശാഭിമാനിയിൽ വന്നിരിക്കുന്ന ലേഖനത്തിലാണ് കോടിയേരി ചെന്നിത്തലയെ ആർ എസ് എസ് ബന്ധം ഉള്ള കോൺഗ്രസ് നേതാവായി ചിത്രീകരിച്ചിരിക്കുന്നത് .കോൺഗ്രെസ്സിനുള്ളിലെ ആർ എസ് എസ്സിന്റെ സർസംഘചാലക് ആണ് രമേശ് എന്ന് കോടിയേരി ആരോപിക്കുന്നു .ആർ എസ് എസ്സിനെക്കാൾ നന്നായി അവരുടെ കുപ്പായമണിയുന്നത് ചെന്നിത്തലയാണ് എന്നാണു കോടിയേരിയുടെ വാദം .
ഹരിപ്പാട് നിയോജകമണ്ഡലത്തിൽ രമേശ് മത്സരിച്ചപ്പോൾ ബി ജെ പിക്ക് കുറഞ്ഞ വോട്ടു വിഹതവും കോടിയേരി ചൂണ്ടിക്കാട്ടുന്നു . ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാവിലെ നടത്തുന്ന പത്രസമ്മേളനത്തിലെ അതെ ആവശ്യവുമായി രമേശ് കുറച്ചു കഴിഞ്ഞു പത്രസമ്മേളനം നടത്തുന്നതിനെയും നേരത്തെ കോടിയേരി വിമർശിച്ചിരുന്നു .
ചെന്നിത്തല സംഘിയെന്ന പരിഹാസവുമായി സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കോൺഗ്രസ് നേതാക്കളിൽ ചെന്നിത്തലയെ തന്നെ ഉന്നം വച്ചാണ് സി പി എം ആക്രമണം .സർക്കാരിനെതിരെ ഉള്ള ആക്രമണങ്ങൾ കൂടുതലും തുടങ്ങി വച്ചത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശാണ്.