ബിനീഷ് കോടിയേരി ബംഗളൂരു മയക്കുമരുന്ന് കേസിലും അനധികൃത സ്വത്തു സമ്പാദന കേസിലും കുടുങ്ങി ജയിലിൽ കിടക്കുകയാണ് .മകൻ തെറ്റ് ചെയ്‌താൽ പാർട്ടി സെക്രെട്ടറിക്കെന്ത് ഉത്തരവാദിത്തം എന്ന് ചോദിച്ച സി പി എം നേതാക്കന്മാർ മാറി ചിന്തിച്ചത് ഉടനെ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അടുത്ത് തന്നെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് .അവൈലബിൾ പോളിറ്റ് ബ്യൂറോ കൂടുതൽ ചർച്ചയ്‌ക്കൊന്നും നിൽക്കാതെ തനിക്കു തുടർ ചികിത്സ വേണമെന്ന കോടിയേരിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു .തുടർ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന് പാർട്ടി അവധി നൽകി.
എ വിജയരാഘവനാണ് ഇപ്പോൾ സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത് .ബിനീഷ് വിഷയത്തിൽ പാർട്ടിയിൽ ഒറ്റപ്പെട്ടതിൽ ഉണ്ടായ കടുത്ത വിഷമത്തിലാണ് കോടിയേരി ബാലകൃഷ്ണൻ .
കോടിയേരി സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു .
വൈകിവന്ന വിവേകം എന്ന് പ്രതിപക്ഷം .രാജി നേരത്തെ ആകാമായിരുന്നു എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞപ്പോൾ മുഖ്യമന്ത്രിയാണ് രാജിവയ്ക്കേണ്ടിയിരുന്നതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത് .അവധിയില്ല രാജിയാണ് വേണ്ടിയിരുന്നത് എന്ന് മുല്ലപ്പളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു .