മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി എൻ ശിവശങ്കരൻ ആൻജിയോഗ്രാം കഴിഞ്ഞ ശേഷം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് .ആൻജിയോഗ്രാം റിപ്പോർട് പ്രകാരം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് .ശിവശങ്കറിന്‌ ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ല എന്ന് ഡോക്ടർമാർ അറിയിച്ചു .

സ്വപ്നയുടെ ലോക്കറിൽ നിന്നും കണ്ടെടുത്ത പണം ,സ്വർണ്ണക്കടത്ത് ,വിദേശത്തേക്ക് അനധികൃതമായി പണം കടത്തൽ എന്നീ കുറ്റകൃത്യങ്ങളിൽ ബന്ധപ്പെടുത്തിയാണ് കസ്റ്റംസ് അറസ്റ്റിനു ഒരുങ്ങിയിരിക്കുന്നത് .
ശിവശങ്കറിനെ അറസ്റ്റ് ചെയ്‌ത്‌ മജിസ്‌ട്രേറ്റിന്‌ മുൻപിൽ ഹാജരാകാനുള്ള കസ്റ്റംസ് നീക്കമാണ് ആശുപത്രിയിൽ കഴിഞ്ഞുകൊണ്ട് ശിവശങ്കർ വൈകിപ്പിക്കുന്നത് .
അഭിഭാഷകൻ മുഖേന മുൻകൂർജാമ്യത്തിനു ശിവശങ്കർ ശ്രമിക്കും എന്നാണ് ലഭ്യമാകുന്ന സൂചനകൾ .