കേന്ദ്ര അന്വേഷണത്തിന്റെ തുടക്കത്തിൽ ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ എന്ന പരിഗണന എം ശിവശങ്കറിന് നൽകിയിരുന്നു .ഓരോ തവണ ചോദ്യം ചെയ്യലിന് വിധേയനാക്കി ഒടുവിൽ തിരിച്ചയക്കുക സ്ഥിരമാക്കി . കാര്യങ്ങളൊക്കെ പഠിച്ചു കൃത്യമായ മറുപടിയും മുന്നൊരുക്കവുമായി വീണ്ടും വീണ്ടും അന്വേഷണഉദ്യോഗസ്ഥർക്കു മുൻപിൽ എത്താൻ അത് അവസരമൊരുക്കി .
ഒടുവിൽ കസ്റ്റംസ് തന്നെ അറസ്റ്റ് ചെയ്യും എന്ന് മുൻകൂട്ടി മനസ്സിലാക്കിയ ശിവശങ്കർ ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അഭയം പ്രാപിച്ചു .തുടർന്ന് മെഡിക്കൽ കോളേജിൽ എത്തി അവിടന്നിപ്പോൾ വഞ്ചിയൂരിലെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ സുഖം സ്വസ്ഥം . കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർമാർ പറയുന്നു എന്നാൽ നടുവേദനയുണ്ട് എന്നാണു ശിവശങ്കർ പറയുന്നത് .അതിനൊക്കെ ഇടയിൽ തന്നെ അറസ്റ്റ് ചെയ്യരുത് എന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ശിവശങ്കറിന്റെ മാസ്റ്റർ സ്ട്രോക്ക് .കോടതി അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല .കാര്യമായ പ്രശ്നങ്ങളില്ല ,അദ്ദേഹത്തെ കിടത്തി ചികിത്സിക്കേണ്ട കാര്യമൊന്നുമില്ല എന്ന മെഡിക്കൽ ബോർഡിന്റെ തീരുമാനമിരിക്കെ ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു . ശിവശങ്കറിന്റെ അപ്രതീക്ഷിത നീക്ക ഫലമായി കേന്ദ്ര അന്വേഷണ സംഘം ഇപ്പോൾ വെട്ടിലാണ്.സ്വർണ്ണക്കടത്തുകേസിലെ പ്രതികളുമായി പ്രത്യേകിച്ചും മുഖ്യ പ്രതി സ്വപ്ന സുരേഷുമായി ഏറെ ആത്മബന്ധമുള്ള ആളാണ് ശിവശങ്കർ .ശിവശങ്കറിനെയും അദ്ദേഹത്തിന്റെ പിന്നിലുള്ളവരുടെ സ്വാധീനവും വ്യക്തമായി വിലയിരുത്തുന്നതിൽ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതിനാലാണ് അറസ്റ്റ് നീക്കം പാളിയതും ശിവശങ്കർ ഇപ്പൊ സുഖചികിത്സയിൽ കഴിയുന്നതും.
തന്ത്രങ്ങളുടെ കെട്ടഴിച്ച് എം ശിവശങ്കർ .ഐ എ എസ്,തോറ്റു മടങ്ങി കസ്റ്റംസ് .
ഈ മാസം ഇരുപത്തിമൂന്നുവരെ കസ്റ്റംസിനോ എൻഫോഴ്സ്മെന്റിനോ എം ശിവശങ്കർ ഐ എ എസ്സിനെ അറസ്റ്റ് ചെയ്യാനാകില്ല .അന്നേ ദിവസം അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകളിന്മേൽ വിശദമായ വാദവും വിധിയുമുണ്ടാകും .