മലപ്പുറത്ത് ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാകാതെ മനോവിഷമം കൊണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മാഹൂതി നടത്തിയത് കേരളം സമൂഹത്തെ ഞെട്ടിച്ചതിനെ തുടർന്ന് പാവപ്പെട്ടവർക്ക് ഓൺലൈൻ പഠന സാമഗ്രികൾ ലഭ്യമാക്കാൻ വിവിധ സംഘടനകൾ രംഗത്തിറങ്ങി .
പ്രവർത്തനയോഗ്യമായ പഴയതും പുതിയതുമായ ടെലിവിഷനും മൊബൈൽ ഫോണുകളും സുമനസ്സുകളിൽ നിന്നും ശേഖരിക്കാൻ മുൻകൈയെടുത്ത് പ്രഫഷണൽ കോൺഗ്രസാണ് ആദ്യം ഇറങ്ങിയത് . ഓൺലൈൻ പഠന സാമഗ്രികൾ ഇല്ലാത്തതിനായി സംസ്ഥാനത്തു ഒരു വിദ്യാര്ഥിയുടെയും പഠനം മുടങ്ങരുത് എന്നതാണ് ഈ സംരംഭം കൊണ്ടുദ്ദേശിക്കുന്നതെന്നു പ്രഫഷണൽ കോൺഗ്രസ് അധ്യക്ഷൻ എസ് എസ് ലാൽ അറിയിച്ചു .
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ ,വി ടി ബൽറാം എന്നീ കോൺഗ്രസ് എം എൽ എ മാർ ജീവൻവെടിഞ്ഞ ദേവികയുടെ വാളാഞ്ചേരി മങ്കേരി ദളിത് കോളനിയിലെ വസതിയിലെത്തി സഹായങ്ങൾ വാഗ്ദാനം ചെയ്തു .ദേവികയുടെ കൂടപ്പിറപ്പുകളുടെ പഠനചിലവുകൾ യൂത്ത് കോൺഗ്രസ് കേരളം ഘടകം ഏറ്റെടുക്കും .അവർക്കു പുതിയ വീടും നിർമ്മിച്ച് കൊടുക്കും എന്നതാണ് ഷാഫിയുടെ ഉറപ്പ്.വയനാട്ടിലെ ഓൺലൈൻ സൗകര്യം ലഭ്യമല്ലാത്ത എല്ലാ കുട്ടികൾക്കും ആവശ്യമായ പഠനസാമഗ്രികൾ നൽകുമെന്ന് എം പി രാഹുൽഗാന്ധി അറിയിച്ചിട്ടുണ്ട് .
മതിയായ മുന്നൊരുക്കങ്ങളില്ലാതെ സർക്കാർ ഓൺലൈനിലൂടെ വിദ്യാഭ്യാസം ആരംഭിച്ചത് ലക്ഷക്കണക്കിന് കുട്ടികളെ ആണ് വലച്ചത് .ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയത് നേട്ടമായി കൊട്ടിഘോഷിക്കാനിറങ്ങിയ സർക്കാരിനും വിദ്യാർത്ഥിനിയുടെ ആത്മാഹൂതി തിരിച്ചടിയായി .