.ദില്ലി: രാഹുൽ ഗാന്ധിയെ ‘മോഡി’ പരാമർശത്തിൽ അയോഗ്യനാക്കിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഗുജറാത്ത് ഹൈക്കോടതി വിധിയിൽ രാഹുലിന് പരമാവധി ശിക്ഷ നൽകിയതെന്തിന് എന്ന് വിശദീകരിക്കാനായില്ല എന്നും സുപ്രീം കോടതി പരാമർശിച്ചു.
ഇതോടെ നഷ്ടപ്പെട്ട എം പി സ്ഥാനം അദ്ദേഹത്തിന് തിരിച്ച് കിട്ടും.
പാർട്ടിയിൽ മാത്രമല്ല “ഇന്ത്യ ” എന്ന പ്രതിപക്ഷ കൂട്ടായ്മയിലും രാഹുൽ ഇതോടെ കരുത്തനാകും. അദ്ദേഹത്തെ തിരിച്ച് വീണ്ടും പാർട്ടി അധ്യക്ഷനാക്കാനും ഒരു വിഭാഗം കോണ്ഗ്രസ്സ് നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്.