യൂട്യൂബറെ മർദ്ധിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടാളികൾക്കും ജാമ്യം ലഭിച്ചു .വിജയ് പി നായർ എന്ന യൂട്യൂബർ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു ഭാഗ്യലക്ഷ്മിയും കൂട്ടരും അക്രമം നടത്തിയത് . ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുപേരും ചേർന്ന് തിരുവനന്തപുരത്തു ഗാന്ധാരിയമ്മൻകോവിലിനു സമീപം വിജയ് പി നായരുടെ താമസ സ്ഥലത്തു ചെന്നായിരുന്നു അയാളെ മർദ്ധിച്ചത്‌.കൂട്ടുപ്രതികളായ രണ്ടു പേർക്കും ജാമ്യം ലഭിച്ചിട്ടുണ്ട് .ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് .ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അറസ്റ്റ് ചെയ്യാൻ കേരളാ പോലീസ് കാര്യമായി ശ്രമിച്ചിരുന്നില്ല .