കോവിഡ് കാലത്തു വീണ്ടും അത്യസാധാരണ സാഹചര്യം മുഖ്യമന്ത്രി  മുതലെടുത്ത് അഴിമതി നടത്തുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചു. ഇ-മൊബിലിറ്റി പദ്ധതിയിൽ  കോടികളുടെ അഴിമതി ഉണ്ടെന്നു രമേശ് പറഞ്ഞു. മൂവായിരം വൈദ്യുതി ബസുകൾ വാങ്ങാൻ നാലായിരത്തിഅഞ്ഞൂറു കോടി രൂപ കേരള സർക്കാർ  മുടക്കിയത്  മാനദണ്ഡങ്ങൾ പാലിച്ചല്ല.”പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ” എന്ന വിവാദ കമ്പനി നേരത്തെ തന്നെ കരിമ്പട്ടികയിൽ പെട്ടതാണ് എന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു . പ്രസ്തുത കമ്പനിക്കെതിരെ 2017 ൽ 20  ആം ലോ കമ്മീഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു . സെബി രണ്ടു വർഷത്തേക്ക് നിരോധിച്ച കമ്പനിക്കാണ് മുഖ്യമന്ത്രി പ്രത്യേക താല്പര്യമെടുത്തു കരാർ നല്കിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറയുന്നു .പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ പരിശോധിച്ച ശേഷം മറുപടി പറയാമെന്നു പ്രതികരിച്ചു ഗതാഗത മന്ത്രി ഒഴിഞ്ഞു മാറി .

രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രിക്കെതിരെയുള്ള  ആരോപണങ്ങളെ ഒരുപടികൂടി കടന്നു വേറെ തലങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ് വി ടി ബൽറാം എം എൽ എ.മുഖ്യമന്ത്രിയുടെ മകൾ വീണ ഡയറക്ടർ ആയിട്ടുള്ള എക്സാലോജിക്  സൊല്യൂഷൻസ് എന്ന കമ്പനിയുമായി കൺസൾട്ടന്റ് ആയ ജെയിക് ബാലകുമാർ കഴിഞ്ഞ പതിനാറു വർഷമായി  പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ഡയറക്ടറായി പ്രവർത്തിക്കുന്നു എന്ന വിവരമാണ് ബൽറാം ഫേസ്ബുക്കിലൂടെ പങ്കുവച്ചത് .”ചുമ്മാ ഒരു അമേരിക്കൻ ഇന്ത്യക്കാരനെ പരിചയപ്പെടുത്തുന്നു എന്നേയുള്ളൂ” എന്ന പരിഹാസവും തന്റെ പോസ്റ്റിലൂടെ വി ടി ബൽറാം ഉയർത്തുന്നുണ്ട്‌ .