അടുത്ത പ്രധാനമന്ത്രി താനായിരക്കണമെന്ന അമിത്ഷായുടെ മോഹങ്ങൾക്ക് കടുത്ത പ്രഹരമേല്പിച്ചുകൊണ്ട് ദേവേന്ദ്ര ഫഡ്‌നാവിസ് ദേശീയ രാഷ്ട്രീയത്തിലേക്ക് .വ്യക്തമായ ഉദ്ദേശത്തോടെയാണ് ഫഡ്നാവിസിനെ ആർ എസ് എസ് ദേശീയ തലത്തിൽ ചുമതല നൽകാൻ ഉദ്ദേശിക്കുന്നത് .ആർ എസ് എസ്സിന്റെ കടുത്ത സമ്മർദ്ദം ഉണ്ടായ ശേഷമാണ് ദേവേന്ദ്ര ഫഡ്നാവിസിന് ബീഹാർ ഇലക്ഷൻ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകാൻ ബി ജെ പി തീരുമാനിച്ചത് .ഇപ്പോൾ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ യോഗങ്ങളിലും കൂടിയാലോചനകളിലും നിർബന്ധമായും ഫഡ്നാവിസിനെ പങ്കെടുപ്പിക്കണമെന്നു നിഷ്കർഷിച്ചിട്ടുണ്ട്. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവേന്ദ്ര ഫഡ്നാവിസിനെ പ്രചാരണ തലവനായി അവതരിപ്പിക്കും എന്നാണു ലഭ്യമാകുന്ന വിവരം .
മഹാരാഷ്ട്രാ പ്രതിസന്ധി,ശിവസേനയുമായുള്ള ബന്ധം വഷളാക്കിയത് അമിത് ഷാ .
മഹാരാഷ്ട്രയിൽ ബി ജെ പി -ശിവസേന സഖ്യത്തിന് മന്ത്രിസഭ ഉണ്ടാക്കാൻ കഴിയാതെ പോയത് അമിത്ഷായുടെ താൽപര്യക്കുറവ് കൊണ്ടായിരുന്നു .ശിവസേനയും ബി ജെ പിയുമായി ഉണ്ടായിരുന്ന തർക്കം പരിഹരിക്കാൻ സമയത്തിടപെടൽ വേണ്ടിയിരുന്ന നേരത്ത് കേന്ദ്ര നേതൃത്വം ഇടപെട്ടില്ല .വീണ്ടും ഒരു വട്ടം കൂടി ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആയാൽ അദ്ദേഹം കൂടുതൽ കരുത്താനാകുകയും ബി ജെ പിയിലെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥികളിൽ മുൻപിലെത്തുകയും ചെയ്യുമായിരുന്നു എന്ന സാധ്യതയാണ് ഇല്ലാതാക്കിയത് .
ഫഡ്‌നാവിസ് ആർ എസ് എസ്സിന് ഏറെ പ്രിയങ്കരൻ . ആർ എസ് എസ്സിന്റെ പിന്തുണ ഫഡ്നാവിസിന് ഉറപ്പാണ് എന്നത് അമിത്ഷായെ കൂടുതൽ വിഷമിപ്പിക്കുന്നു .നാഗ്പുർ ബ്രാഹ്മണനായ ഫഡ്‌നാവിസ് ആർ എസ് എസ്സിന്റെ കണ്ണിൽ ജൈനനായ അമിത്‌ഷായേക്കാൾ പ്രീയപ്പെട്ടവനാണ്.
ബ്രാഹ്മണർ നേതൃത്വം കൊടുക്കുന്ന ആർ എസ് എസ്സും ബനിയകൾ അഥവാ ഗുജറാത്തി കച്ചവടക്കാർ നയിക്കുന്ന ബി ജെ പിയും തമ്മിൽ ഭിന്നതകൾ നിരവധിയാണ് . തല്ക്കാലം അമിത്ഷാക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഫഡ്‌നാവിസ് ദേശീയ രാഷ്ട്രീയത്തിലേക്കെത്തിയിരിക്കയാണ് . ബിഹാറിൽ മികവ് കാട്ടാനായാൽ ദേവേന്ദ്ര ഫഡ്‌നാവിസ് അമിത്ഷാക്ക് തീരാ തലവേദനയാകും .