ഫഹദ് ഫാസില്‍ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക് തിയേറ്റര്‍ റിലീസായി തന്നെ പ്രേക്ഷകര്‍ക്കു മുന്നിലെത്തും. 2021 മെയ് 13ന് പെരുന്നാള്‍ ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണന് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് മാലിക്. അന്‍പതു കഴിഞ്ഞ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുലൈമാന്റെ ഇരുപത് വയസ്സു മുതല്‍ അന്പത്തിയഞ്ചു വയസ്സുവരെയുള്ള കാലഘട്ടം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. മാലികിനായി 20 കിലോയോളം ഫഹദ് ശരീരഭാരം കുറച്ചിരുന്നു. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം കൂടിയാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്, ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സാനു ജോണ്‍ വര്‍ഗ്ഗീസാണ് ഛായാഗ്രഹണം, സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന് ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടം ഒരുക്കുന്നത്. ചിത്രം ഒ.ടി.ടി റിലീസിന് വരുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ചിത്രം തിയേറ്റര്‍ റിലീസായി തന്നെ പ്രേക്ഷകര്‍ക്കു മുന്നിലെത്തുമെന്നുറപ്പായി.
പെരുന്നാള്‍ ദിനത്തില്‍ ഫഹദ് ചിത്രം മാലിക് പ്രേക്ഷകര്‍ക്കു മുന്നിലെത്തും.
വളരെ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമായതിനാൽ വിജയം നേടണമെങ്കിൽ തീയറ്റർ റിലീസ് തന്നെ വേണ്ടി വരും .പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം ലഭിക്കണമെങ്കിൽ ചിത്രം തീയറ്ററിൽ തന്നെ കാണേണ്ടി വരും .