ഫഹദിന്റെ ഓണച്ചിത്രം ഒടിടി റിലീസിന്. ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഈ ചിത്രം ലോക്ക്ഡൗണ്‍ കാലത്താണ് ചിത്രീകരിച്ചത്. അമസോണ്‍ പ്രൈമിലൂടെയാണ് സീ യു സൂണ്‍ റിലീസ് ചെയ്യുന്നത്. പൂര്‍ണ്ണമായും ഐഫോണില്‍ ചിത്രീകരിച്ച സിനിമ സെപ്തംബര്‍ ഒന്നിനാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക. ഒന്നരമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും റോഷന്‍ മാത്യുവുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ടേക്ക് ഓഫിനു ശേഷം മാലിക്ക് എന്ന ചിത്രം ചിത്രീകരണം നടക്കുകയായിരുന്നു. അതിനിടയിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. കംപ്യൂട്ടര്‍ സ്‌ക്രീന്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ചിത്രമാണ് ‘സീയൂ സൂണ്‍’ . ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായി മാത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയമാണിതെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞു.
ഒരു ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷം കാണാതാകുന്ന തന്റെ ബന്ധുവിന്റെ ദുബായിലുള്ള പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കഥ പറയുകയാണ് ‘സീയൂ സൂണ്‍’.
ലോക്ക് ഡൗണ്‍ സമയത്ത് നിയന്ത്രിതമായ അന്തരീക്ഷത്തില്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമയാണിത്. ആമസോണ്‍ റിലീസ് ചെയ്യുന്ന താരമൂല്യമുള്ള മലയാള ചിത്രം കൂടിയാണിത്. ഇന്ത്യയിലെയും, 200 ഓളം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാം.