കർഷക പരിഷ്കരണ ബില്ലിനെ സംബന്ധിച്ച വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ രാജ്യസഭയിൽ ഉപാധ്യക്ഷന്‍ നേരെ രൂക്ഷമായി പ്രതിഷേധിച്ച എട്ടു പ്രതിപക്ഷ എം പിമാർക്ക് സസ്പെൻഷൻ.ഈ സമ്മേളന കാലയളവ് മുഴവനും സസ്പെന്ഷന് നിലനിൽക്കും .കേരളത്തിൽ നിന്നും കെ കെ രാഗേഷ് ,എളമരം കരീം എന്നിവർ നടപടി നേരിട്ടവരിലുണ്ട് .
കേരളത്തിലെ കോൺഗ്രസ് ഉപാധ്യക്ഷനായ പി സി വിഷ്ണുനാഥ് കർഷക പ്രതിഷേധത്തെ കുറിച്ച് പ്രതികരിക്കുന്നു.വിഷയത്തിൽ നടപടി ഏറ്റുവാങ്ങിയ കോൺഗ്രസ് എം പിമാരെ അഭിവാദ്യം ചെയ്യുന്നുണ്ട് വിഷ്ണു .
“ചോദ്യം ചോദിച്ച കുട്ടിയെ വേണമെങ്കിൽ അധ്യാപകന് ക്ലാസിൽ നിന്നും പുറത്താക്കാം. പക്ഷേ ആ ചോദ്യം ആ ക്ലാസ് മുറിയിൽ അവശേഷിക്കും.”
പ്രൊഫ. എം എൻ വിജയൻ ഒരിക്കൽ പറഞ്ഞതാണ്.
രാജ്യത്തെ കർഷകരുടെ താത്പര്യങ്ങളെ തകർക്കുന്ന കാർഷിക പരിഷ്കരണ ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധം ഉയർത്തി നടപടിക്ക് വിധേയരായ രാജീവ് സതാവ്, സയ്യിദ് നാസർ ഹുസൈൻ, റിപുൻബോറ ഉൾപ്പെടെയുള്ള എംപിമാർക്ക് അഭിവാദ്യങ്ങൾ…
എം പി മാർ സഭയിലുയർത്തിയ വിഷയം തീക്ഷ്ണമായി പ്രതിധ്വനിക്കും എന്നും വിഷ്ണു ഫേസ്ബുക്കിൽ കുറിച്ചു.