പിന്നോട്ടില്ല എന്ന വ്യക്തമായ സൂചന നൽകി സമരം ചെയ്യുന്ന കർഷക സംഘടനകൾ .പിന്തിരിയാൻ ആകാതെ കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും വിഷമ വൃത്തത്തിലാണ് .പുതുതായി കൊണ്ടുവന്ന കർഷകബിൽ പിൻവലിക്കാണാനാകില്ല എന്ന നിലപാടിലാണ് സർക്കാർ .ഭേദഗതികൾ ആകാം അല്ലെങ്കിൽ തൽക്കാലം നടപ്പിലാക്കാതിരിക്കാം എന്ന നിർദ്ദേശങ്ങളോട് സമരം ചെയ്യുന്ന കർഷകർ അനുകൂലമല്ല .ഭേദഗതി അഥവാ ബദൽ നിർദേശങ്ങൾ നൽകാൻ കേന്ദ്രസർക്കാർ സമര സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട് .എന്നാൽ തങ്ങളോട് ആലോചിക്കാതെ നടപ്പിലാക്കിയ ബിൽ പിൻവലിക്കണം എന്ന കർശന നിലപാടിലാണ് കർഷകർ .ഇന്ന് കർഷകർ സമരം തുടങ്ങിയിട്ട് മുപ്പത്തിയേഴാം ദിവസം. ഇന്നലെ രാജസ്ഥാൻ അതിർത്തിയിൽ നിന്നും കൂടുതൽ സമരക്കാർ ഡൽഹിയിലേക്ക് കടക്കാൻ ശ്രമിച്ചതിനെത്തുടർന്നു സംഘർഷം ഉണ്ടായി .