ന്യൂഡൽഹി: ഫിബ്രുവരി ആറാം തിയതി രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഭാരതീയ കിസാൻ(ആർ) പ്രതിനിധി ബൽബീർ സിങ് രാജേവാൽ അറിയിച്ചു. ആറാം തിയതി ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ റോഡുകൾ ഉപരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും, കേന്ദ്ര ബജറ്റിൽ കർഷകർക്ക് വേണ്ട പരിഗണന നൽകിയില്ലെന്നും, കർഷക സമരം നടക്കുന്ന പ്രദേശങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചതിലും പ്രതിഷേധിച്ചാണ് ആറാം തിയതി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും സമരക്കാർ അറിയിച്ചു. കർഷകരുടെ ആശങ്കകൾ പരിഹരിക്കാനുള്ളതൊ, വരുമാനം വർദ്ധിപ്പിക്കാനുളളതോ ആയ ഒരു നിർദ്ദേശങ്ങളും ബജറ്റിലില്ലായിരുന്നു എന്നും കർഷക സംഘടനാ പ്രതിനിഥികൾ പറഞ്ഞു. ഈ ബജറ്റിൽ പിഎഫ്സിഐ ക്ക് വായ്പയായി യാതൊന്നും വകയിരുത്താത്തത് പിഎഫ്സിഐ അടച്ചുപൂട്ടാനുള്ള കേന്ദ്ര നീക്കമാണോ എന്ന് കർഷകർ സംശയിച്ചേക്കാം എന്ന് യോഗേദ്ര യാദവ് പറഞ്ഞു. കർഷകർ നിലപാട് കടുപ്പിക്കുമ്പോൾ അത് കേന്ദ്രത്തിന് തലവേദനയാകുമെന്നത് ഉറപ്പ്.
വിഷ്ണു ഗോപാൽ ടി.വി