കേന്ദ്ര സർക്കാരിന്റെ ഭേദഗതി നിർദ്ദേശം അംഗീകരിക്കില്ല എന്ന് സമരം ചെയ്യുന്ന കർഷകർ തീരുമാനമെടുത്തു . തീരുമാനം രേഖാമൂലം തന്നെ കേന്ദ്രത്തെ അറിയിക്കാൻ തീരുമാനമുണ്ടായി .തിങ്കളാഴ്ച ബി ജെ പിയുടെ ഓഫീസുകൾ കർഷക സംഘടനകൾ ഉപരോധിക്കും .
കോർപറേറ്റുകൾക്കെതിരെ സമരം ശക്തമാക്കും എന്ന് കർഷകർ പറയുന്നു .ജിയോ ഉത്പന്നങ്ങൾ ബഹിഷ്കരിക്കും . ദേശീയ പാതകളിലെ ട്രോൾ പിരിവു തടയും .14 നു രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ പ്രക്ഷോഭം സംഘടിക്കും .ബി ജെ പി ജനപ്രതിനിധികളെ ബഹിഷ്കരിക്കാനും സമര സമിതി തീരുമാനമുണ്ട് .പ്രതിഷേധ സൂചകമായി ഈ മാസം 12 നു ദില്ലി -ജയ്‌പൂർ ദേശീയ പാത ഉപരോധിക്കും .
പ്രതിപക്ഷ പാർട്ടികളുമായി കൃത്യമായ അകലം പാലിച്ചാണ് സമരരംഗത്തുള്ള കർഷകർ നീങ്ങുന്നത് .താൻ വീട്ടു തടങ്കല്ലിലായിരുന്നു എന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ കെജ്‌രിവാളിനെ സമര രംഗത്തുള്ള കർഷക നേതാക്കൾ പരിഹസിക്കുന്നുണ്ട് .കർഷക ഭേദഗതി ബില്ല് പൂർണ്ണമായും പിൻവലിക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കണ്ടു .