മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍. ഒ.ടി.ടി റിലീസിനു ശേഷമാണ് ചിത്രം തിയേറ്ററില്‍ എത്തുന്നതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രം ആദ്യം ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് വിവരം വന്നതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2വിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയകുമാര്‍. സൂഫിയും സുജാതയും ഒടിടി റിലീസിനെത്തിയപ്പോള്‍ എതിര്‍ത്ത മോഹന്‍ലാല്‍ ഇപ്പോള്‍ സ്വന്തം കാര്യത്തില്‍ വാക്ക് മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു കീഴ്വഴക്കം നിലവിലില്ലെന്നും ഒരു സൂപ്പര്‍ താരത്തിനും നിര്‍മ്മാതാവിനും ഇളവ് നല്‍കാനാകില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചു. 42 ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ശേഷം മാത്രമേ ഒടിടിക്ക് നല്‍കുകയെന്നതാണ് ഫിലിംചേംബറിന്റെ തീരുമാനം. അതേ സമയം മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന് സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടതാണ് ദൃശ്യം 2 ഒടിടി റിലീസിന് വിട്ടതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. മോഹന്‍ലാല്‍ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം വമ്പന്‍ഹിറ്റായിരുന്നു. മിക്ക ഭാഷയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു, ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2.