ഹത്രാസ് പെൺകുട്ടിയുടെ വസതി സന്ദർശിക്കാൻ നടത്തിയ പ്രതിഷേധങ്ങളുടെ പേരിൽ അഞ്ഞൂറിലേറെ പേരുടെ മേൽ എഫ് ഐ ആർ ഇട്ടിരിക്കുകയാണ് ഗൗതം ബുദ്ധ് നഗർ പോലീസ് സ്റ്റേഷൻ .പകർച്ചവ്യാധി നിയമപ്രകാരമുള്ള നിയമമനുസരിച്ചാണ് കേസെടുത്തിരിക്കുന്നത് .ഗൗതം ബുദ്ധ് നഗർ യൂണിറ്റ് അധ്യക്ഷൻ മനോജ് ചൗധരി നോയിഡ യൂണിറ്റ് അധ്യക്ഷൻ ശഹാബുദ്ദിൻ എന്നിവരെയും പേരറിയാത്ത അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തത്. നോയിഡയിൽ 144 പ്രഖ്യാപിച്ചിരിക്കുകയായിരുന്നു ,നാലുപേരിൽ കൂടുതൽ സംഘടിച്ചാൽ കുറ്റകരമാണ് എന്നതാണ് പോലീസ് പറയുന്നത് . ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനും അനുയായികൾക്കുമെതിരെയും സമാനമായ കേസുകൾ നിരോധനാജ്ഞ ലംഘിച്ചു ജാഥാ നടത്തിയതിനു ചുമത്തിയിട്ടുണ്ട് .ഭീം ആർമിയുടെയും അഞ്ഞൂറിലേറെ പ്രവർത്തകർക്ക് മേൽ കേസെടുത്തിട്ടുണ്ട് .
ഇരുപത്തേഴു വ്യത്യസ്തമായ കേസുകളാണ് യുപി പോലീസ് ഹത്രാസ് പ്രതിഷേധവുമായി ബന്ധപ്പെട്ടു എടുത്തിരിക്കുന്നത് .ആഗോളതലത്തിൽ യു പി സർക്കാരിനെതിരെ നടക്കുന്ന ഗൂഡാലോചനയാണ് ഹത്രാസ് വാർത്തകൾക്കു പിന്നിൽ എന്നാണ് യോഗി ആദിത്യനാഥിന്റെ ആരോപണം .