തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്നാണ് ഉദ്യോഗസ്ഥഭാഷ്യം .പ്രധാന ഫയലുകൾ നശിച്ചിട്ടില്ല എന്നും ഗസ്റ്റ് ഹൗസ് ബുക്കിംഗ് സംബന്ധിച്ച ഫയലുകളാണ് നശിച്ചതെന്നാണ് അഡിഷണൽ സെക്രട്ടറി പറഞ്ഞത് .

എന്നാൽ മൂന്ന് വകുപ്പുകളുടെ സുപ്രധാന ഫയലുകൾ കത്തി നശിച്ചു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു .സ്വർണക്കടത്തു കേസ് സംബന്ധിച്ച ഫയലുകളും നഷ്ടപ്പെട്ടവയിൽ പെടും എന്ന് പറഞ്ഞ രമേശ് വിഷയത്തിൽ ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണറെ കണ്ടു .NIA ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സെക്രട്ടേറിയേറ്റിൽ പരിശോധനയ്ക്ക് എത്തിയാൽ പിടിക്കപ്പെടും എന്ന് വ്യക്തമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പ്രോട്ടോക്കോൾ ഓഫീസിൽ തീപിടുത്തം നടന്നത്. മുഖ്യമന്ത്രിയുടെയും, സർക്കാരിന്റെയും നിലനിൽപ്പ് തന്നെ അവതാളത്തിലാക്കാൻ കെൽപ്പുള്ള രേഖകൾ സൂക്ഷിച്ചിരിക്കുന്ന ഓഫീസിൽ നടന്ന തീപിടുത്തത്തെ പറ്റി നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ് എന്നും രമേശ് ആവശ്യപ്പെട്ടു .എ ഡി ജി പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

സർക്കാരിന്റെ ജനവഞ്ചനയ്ക്ക് എതിരെ പ്രതികരിക്കാൻ നാളെ കരിദിനമാചരിക്കാൻ യുഡിഎഫ് തീരുമാനിച്ചു.