അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന് കോൺഗ്രസ് .എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകും എന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത് .പിണറായിയുടെ പ്രസ്താവന ചട്ടലംഘനമാണ് എന്ന് കാണിച്ച് കോൺഗ്രസ്സും ബി ജെ പിയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി .എന്നാൽ മുഖ്യമന്ത്രി വിശദീകരിച്ചത് കോവിഡ് പ്രതിരോധ നടപടികൾ എന്നാണു സി പി എം നേതാക്കളുടെ വിശദീകരണം .

മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കും എന്ന പ്രഖ്യാപനം നടത്തിയത് വോട്ടർമാരെ സ്വാധീനിക്കാനാണ് എന്നാണ് പ്രതിപക്ഷ ആരോപണം .പ്രധാന തീരുമാനമെടുക്കും മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടണം എന്ന ചട്ടം സർക്കാർ ലംഘിച്ചിരിക്കുകയാണ് എന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു .