ആദ്യമായി ഒരു മന്ത്രി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രെട്ടറി എം ശിവശങ്കരനെ വഞ്ചകനെന്നു വിളിച്ചു തള്ളിപ്പറഞ്ഞു .പ്രതിപക്ഷത്തിനെതിരെയും മന്ത്രി സുധാകരൻ അധിക്ഷേപണങ്ങൾ ചൊരിഞ്ഞു .രാമായണമാസത്തിൽ മുഖ്യമന്ത്രിയെ രാക്ഷസീയമായി വേട്ടയാടുകയാണെന്നും സുധാകരൻ പരാമർശിച്ചു .വലംകയ്യ് എന്ന നിലയിൽ നിന്നും ശിവശങ്കരൻ വഞ്ചകൻ എന്ന് വിശേഷിപ്പിക്കുന്ന തലത്തിലേക്ക് കാര്യമാണ് എത്തിയിരിക്കുന്നു . സമാനമായ അഭിപ്രായപ്രകടനങ്ങൾ ധനകാര്യ മന്ത്രി തോമസ് ഐസക്കും നടത്തുകയുണ്ടായി .
കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനൊപ്പം സസ്പെൻഡ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കർ 2017 ലും 2018 ലും ഗൾഫ് രാജ്യങ്ങളിലേക്ക് മൂന്നു തവണ യാത്ര നടത്തി എന്ന വാർത്തകൾ കൂടി പുറത്തുവന്നതോടെ എല്ലാ കുറ്റങ്ങളും എം ശിവശങ്കരന്റെ തലയിൽ വച്ച് കെട്ടി തലയൂരാനാണ് സി പി എം ശ്രമം .
