ജയ്‌പൂർ : ബി ജെ പി കേന്ദ്ര നേതൃത്വത്തിന് രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രിസഭ മറിച്ചിടാൻ വലിയ താല്പര്യമില്ല എന്ന വാർത്ത കഴിഞ്ഞ കുറച്ചു നാളുകളായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രചരിക്കുന്നുണ്ട് .വസുന്ധര രാജെ മുഖ്യമന്ത്രിയാകുന്നത് ബി ജെ പി കേന്ദ്ര നേതൃത്വത്തിന് താല്പര്യമില്ല .രാജസ്ഥാനിൽ കേന്ദ്ര ബി ജെ പി നേതൃത്വത്തോടൊപ്പം നിൽക്കുന്നവർ ,മുൻമുഖ്യമന്ത്രി വസുന്ധര രാജെയുടെ ഒപ്പം നിൽക്കുന്നവർ എന്നീ രണ്ടു വിഭാഗമായാണ് ബി ജെ പി സംസ്ഥാന നേതാക്കൾ നിൽക്കുന്നത്. മനസ്സുകൊണ്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പമാണ് വസുന്ധരയുടെ വിഭാഗം .
കുതിരക്കച്ചവട ആരോപണം ബി ജെ പി തള്ളിയിട്ടുണ്ട് .കോൺഗ്രസിലെ ആഭ്യന്തര തർക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും കോൺഗ്രസിലെ തർക്കങ്ങൾക്ക് ബി ജെ പിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ പരിഹസിച്ചു .
കോൺഗ്രസ് നേതാക്കളുമായി ഇപ്പോഴും സച്ചിൻ ആശയവിനിമയം നടത്തുന്നുണ്ട് .മതിയായ എം എൽ എ മാർ സച്ചിന്റെ കയ്യിലില്ല എങ്കിലും സർക്കാരിനെ സുരക്ഷിതമാക്കണമെങ്കിൽ സച്ചിനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും കോൺഗ്രസിൽ ഉറപ്പിച്ചു നിർത്തണം എന്നാണ് കോൺഗ്രസ് ദേശീയ നേതാക്കളുടെ അഭിപ്രായം.